Site iconSite icon Janayugom Online

ഗാന്ധി ഘാതകരിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധിസ്മരണകളെ ആയുധമാക്കാം: എഐവെെഎഫ്

“ഗാന്ധി ഘാതകരിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം” എന്ന മുദ്രാവാക്യം ഉയർത്തി എഐവെെഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
എഐവെെഎഫ് മണ്ഡലം പ്ര സിഡന്റ് കാജാഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐമണ്ഡലം സെ ക്രട്ടറിവികൃഷ്ണൻകുട്ടി, ജില്ലാ കൗ ൺസിൽ അംഗങ്ങളായ കെ എൻ മോഹനൻ, പി രാമദാസ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ഷിനാഫ്, സിപിഐ നെന്മാറ ലോക്കൽ സെക്രട്ടറി ആർ ചന്ദ്രൻ എ ന്നിവർ സംസാരിച്ചു. എഐവെെഎഫ് മണ്ഡലം സെക്രട്ടറി എവി രാജൻ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ബഷീർ വിത്തനശ്ശേരി നന്ദിയും പറഞ്ഞു, എഐവെെഎഫ് നേതാക്കളായ രാജേഷ് അയിലൂർ, കുട്ടൻ മണലാടി, കാളിദാസൻ, എന്‍ അജിത്ത്, എന്നിവർ രക്തസാക്ഷി ദിനാചരണത്തിന് നേതൃത്വം നൽകി.

Exit mobile version