Site iconSite icon Janayugom Online

നിരോധനാജ്ഞയ്ക്കിടെ ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

ആര്യാട് കൈതത്തിൽ ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിന് വെട്ടേറ്റു.ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റത് . ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ഗുണ്ടാ നേതാവ് ടെമ്പർ ബിനുവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് കാരണമെന്നാണ് നിഗമനം.

12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതിനെത്തുടർന്ന് ആലപ്പുഴയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കവെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി എസ്ഡിപിഐ നേതാവ് മരിച്ചതിന് പിന്നാലെ ജില്ലയിൽ ഗുണ്ടാ ആക്രമണവും അരങ്ങേറിയത്. 

ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരുസംഘം റോഡിലിട്ട് വെട്ടിക്കൊന്നു. ഇതിന് പിന്നാലെ ഞായറാഴ്ച രാവിലെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു.
Eng­lish summary;gang attack again in Alappuzha
you may also like this video;

Exit mobile version