Site iconSite icon Janayugom Online

ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ കൂട്ടബലാത്സംഗ ശ്രമം; രണ്ട് വിദ്യാർത്ഥികളും ഗാർഡും ഉൾപ്പെട്ടതായി ആരോപണം

ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ ഒരു വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗ ശ്രമം നടന്നതായി ആരോപണം. രണ്ട് വിദ്യാർത്ഥികളും ഒരു യൂണിവേഴ്സിറ്റി ഗാർഡും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ സുഹൃത്താണ് പൊലീസിനെ വിവരമറിയിച്ചത്. മൈതാൻ ഗർഹി പൊലീസ് സ്റ്റേഷനിലാണ് പിസിആർ കോൾ ലഭിച്ചത്. യൂണിവേഴ്സിറ്റി കാമ്പസിനുള്ളിൽ വെച്ചാണ് പീഡനം നടന്നത്. പെൺകുട്ടിയെ അബോധാവസ്ഥയിലും വസ്ത്രങ്ങൾ കീറിയ നിലയിലുമാണ് കണ്ടെത്തിയത്. വിദ്യാർത്ഥിനിയെ നിലവിൽ കൗൺസിലിംഗിന് വിധേയയാക്കുകയാണെന്നും ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version