Site iconSite icon Janayugom Online

ചുരുവില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ സംഘം കെട്ടിടത്തിനുമുകളില്‍ നിന്ന് വലിച്ചെറി‍ഞ്ഞു: കൈകാലുകള്‍ കെട്ടിയ കയറില്‍ ജീവിതം തിരിച്ചുപിടിച്ച് യുവതി

കൂട്ടബലാത്സംഗത്തിനുശേഷം യുവതിയെ സംഘം കൈകാലുകള്‍ കെട്ടി കെട്ടിടത്തിന് താഴേയ്ക്ക് വലിച്ചെറിഞ്ഞു. രാജസ്ഥാനിലെ ചുരുവിലാണ് സംഭവം. ജോലി വാഗ്ദാനം ചെയ്താണ് 25 കാരിയായ യുവതിയെ നാലുപേര്‍ ഇവിടേയ്ക്ക് വിളിച്ചുവരുത്തിയത്. കൂട്ടബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തുന്നതിനായി യുവതിയുടെ കൈകാലുകള്‍ കെട്ടി, കെട്ടിടത്തിന് താഴേയ്ക്ക് വലിച്ചെറിഞ്ഞു.

എന്നാല്‍ കൈകാലുകള്‍ ബന്ധിച്ച കയര്‍ തൂണില്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് യുവതി രക്ഷപ്പെടുകയും ചെയ്തു. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​ണ് ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. നാ​ല് പേ​ർ ചേ​ർ​ന്നാ​ണ് യു​വ​തി​യെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.

ചു​രു​വി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നാ​ല് യു​വാ​ക്ക​ൾ പെ​ൺ​കു​ട്ടി​യെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് യു​വ​തി​യെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. സംഭവ സമയത്ത് ഇവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Gang rape in Rajasthan; woman escaped Miraculously

You may like this video also

Exit mobile version