Site iconSite icon Janayugom Online

തൊടുപുഴയിലെ കൂട്ടബലാത്സംഗം; പീഡനം അമ്മയുടെയും മുത്തശ്ശിയുടെയും സഹായത്തോടെ

തൊടുപുഴയിൽ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ റിപ്പോര്‍ട്ടുകൾ പുറത്ത്. പെൺകുട്ടി പീഡനത്തിനിരയായത് അമ്മയുടെയും മുത്തശ്ശിയുടെയും സഹായത്തോടെയാണെന്ന് ഇടുക്കി സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.

അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുമെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ചെയർമാൻ ജോസഫ് അഗസ്റ്റിൻ പറഞ്ഞു.

പത്തിലധികം പേർ ചേർന്നാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തിൽ ആറ് പ്രതികളെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്.

വയറുവേദന ആണെന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് തെളിഞ്ഞത്. ആശുപത്രി രേഖകളിൽ 18 വയസെന്നാണ് കുട്ടി വിവരങ്ങൾ കൊടുത്തതെങ്കിലും ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Eng­lish summary;Gang rape in Thodupuzha; Per­se­cu­tion with the help of moth­er and grandmother

You may also like this video;

Exit mobile version