ഉത്തര്‍പ്രദേശിലെ കോടതിയില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ലഖ്‌നൗ സിവില്‍ കോടതിമുറിക്ക് പുറത്തുവെച്ചാണ് സംഭവം. ഗുണ്ടാത്തലവനായ സഞ്ജീവ് ജീവയാണ് മരിച്ചത്. വെടിവെപ്പില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.
അഭിഭാഷകവേഷത്തിലെത്തിയ അക്രമിയാണ് കോടതിമുറിക്ക് പുറത്തുവെച്ച് സഞ്ജീവ് ജീവയ്ക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട സഞ്ജീവ് ജീവ പടിഞ്ഞാറന്‍ യുപിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനാണ്.
English Summary: Gangster Sanjeev Jeeva shot dead by unidentified assailants inside Lucknow court
You may also like this video