Site iconSite icon Janayugom Online

താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വേട്ട; ഉപേക്ഷിച്ച നിലയിൽ 7.6 കിലോ കഞ്ചാവ് കണ്ടെത്തി

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി എക്‌സൈസ് വിഭാഗം നടത്തിയ സ്‌പെഷല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവില്‍ താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്ന് 7.6 കിലോഗ്രാം കഞ്ചാവ് കണ്ടത്തി. റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് അടങ്ങിയ ബാഗ്. ബുധനാഴ്ച ഉച്ചയോടെയാണ് റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള താനൂര്‍ എന്ന നേം ബോര്‍ഡിന് സമീപം മതില്‍ക്കെട്ടിനരികിലെ കുറ്റിക്കാട്ടില്‍ നിന്നുമാണ് ബാഗ് കണ്ടെത്തുന്നത്. തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ എസ് സുര്‍ജിതിന്റെ നേതൃത്വത്തില്‍ തിരൂര്‍ എ ക്‌സൈസ് സംഘവും തിരൂര്‍ ആര്‍ പി എഫും സംയുക്തമായാണ് താനൂര്‍ റെയില്‍വേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയത്. കേസ് രജിസ്റ്റര്‍ ചെ യ്തിട്ടുണ്ടെങ്കിലും ഉടമസ്ഥനെ കണ്ടെത്താനായിട്ടില്ല.

Exit mobile version