Site iconSite icon Janayugom Online

മാലിന്യമല ഇടിഞ്ഞു:ഫിലിപ്പീൻസിൽ 11മരണം, 20പേരെ കണ്ടെത്തിയില്ല

മധ്യ ഫിലിപ്പീൻസിൽ മാലിന്യക്കൂമ്പാരം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11ആയി. ഇരുപത് പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവരെ ജീവനോടെ കണ്ടെത്താൻ സാധ്യതയില്ലെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച സെബു നഗരത്തിലെ ബിനാലിവ് മാലിന്യക്കൂമ്പാരമാണ് ഇടിഞ്ഞു വീണത്. 100 ​​ലധികം തൊഴിലാളികൾ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. മൂന്ന് ദിവസത്തിന് ശേഷവും തെരച്ചിൽ അവിടെ തുടരുകയാണെന്ന് ഒരു പ്രാദേശിക അഗ്നിശമന ഉദ്യോഗസ്ഥൻ ന്യൂസ് ഏജൻസികളോട് പറഞ്ഞു.

ഫിലിപ്പീൻസിലെ ദ്വീപുകളിലെ ലാൻഡ്‌ഫില്ലുകളിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. ഓപ്പറേറ്ററായ പ്രൈം ഇന്റഗ്രേറ്റഡ് വേസ്റ്റ് സൊല്യൂഷൻസ് ഇൻ‌കോർപ്പറേറ്റഡിനോട് സ‍ര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കയാണ്. ബിനാലിവ് ലാൻഡ്‌ഫിൽ 20ഹെക്ടർ (49ഏക്കർ)വിസ്തൃതിയുള്ളതാണ്. അതിൽ മൂന്ന് ഹെക്ടർ വിസ്തൃതിയുള്ള മാലിന്യമലയാണ് ഇടിഞ്ഞത്. പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നതായും റിപ്പോ‍ര്‍ടുകൾ പറയുന്നു.

Exit mobile version