കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ കൂടി ചൊല്ലിക്കൊണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മന്ത്രി സഭാ തീരുമാനത്തിലാണ് ഇങ്ങനെ തീരുമാനമുണ്ടായത്.
“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എന്റെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.
സംസ്‌കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളില്‍ ഞാന്‍ ഒരിക്കലും ഏര്‍പ്പെടുകയില്ല. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂര്‍ണ്ണ ബോധ്യമുണ്ട്. അതിനാല്‍ ചെറുതോ വലുതോ ആയ ഒരു പാഴ് വസ്തുവും ഞാന്‍ വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല.
ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാന്‍ പൂര്‍ണ്ണമായും സഹകരിക്കും. മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.”
എനര്‍ജി മാനേജ്മെന്റ് സെന്ററിലെ ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചു. പൈതൃക പഠന കേന്ദ്രത്തിലെ സ്ഥിരം ജീവനക്കാര്‍ക്ക് 11ാം ശമ്പള പരിഷ്ക്കരണം നടപ്പാക്കും.
പിഎസ് സി അംഗങ്ങള്‍
പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് കെ ടി ബാലഭാസ്ക്കരന്‍, ഡോ. പ്രിന്‍സി കുര്യാക്കോസ് എന്നിവരെ പരിഗണിച്ച് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കെ ടി ബാലഭാസ്ക്കരന്‍ ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയാണ് പ്രിന്‍സി കുര്യാക്കോസ്.
നിയമനം
കേരള സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറല്‍ മനേജരായ കെ സി സഹദേവനെ ബാങ്കിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമിക്കും.
സാധൂകരിച്ചു
വ്യവസായ വകുപ്പിന് കീഴിലുള്ള 35 പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 202122 വര്‍ഷത്തെ ബോണസ്/ എക്സ് ഗ്രേഷ്യ / പെര്‍ഫോര്‍മെന്‍സ് ലിങ്ക്ഡ് ഇന്‍സന്‍റീവ് വിതരണം ചെയ്ത നടപടി സാധൂകരിച്ചു.
English Summary: Garbage-free Kerala: Official programs will begin with a pledge
You may also like this video