Site iconSite icon Janayugom Online

മാലിന്യം റോഡിൽ തള്ളുന്നു; ദുർഗന്ധത്തിൽ വലഞ്ഞ് നാട്ടുകാർ

വണ്ടാനം ദന്തൽ നേഴ്സിംഗ് കോളേജിലേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലായി വീണുകിടക്കുന്ന മാലിന്യങ്ങളുടെ ദുർഗന്ധത്തിൽ വലഞ്ഞ് നാട്ടുകാര്‍. നഴ്സിംഗ് കോളേജിലേയും ദന്തൽ കോളേജിലേയും ജീവനക്കാരും വിദ്യാർത്ഥികളും രോഗികളുമടക്കം ആയിരക്കണക്കിന് പേരാണ് ദിവസവും ഈ റോഡിലൂടെ യാത്രചെയ്യുന്നത്. അടുക്കളമാലിന്യം, കക്കൂസ് മാലിന്യം, ഷെഡ്ഡുകളിൽ നിന്നുള്ള മാലിന്യം, ഇറച്ചി മാലിന്യം, പഴക്കടകളിലെ അവശിഷ്ടം എന്നിവയാണ് ഇവിടെ നിക്ഷേപിക്കുന്നത്. ചീഞ്ഞ അവശിഷ്ടങ്ങൾ പുഴുവരിച്ച നിലയിലാണ് ഇവിടെ കിടക്കുന്നത്. മാലിന്യങ്ങള്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് കിറ്റിൽ കെട്ടിയാണ് ഇട്ടിരിക്കുന്നത്. 

റോഡിന്റെ ഇരുവശവും വലിയ കാട് രൂപപ്പെട്ട അതിനാൽ ഇഴജന്തുക്കളുടെയുംനായ്ക്കളുടെ ശല്യവുംഉണ്ടെന്ന് നാട്ടുകാർ പറയുന്നു .ഇതിനെതിരെ നിരവധിതവണ വിദ്യാർത്ഥികളും, ജീവനക്കാരും, നാട്ടുകാരും, ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളിൽ പരാതി കൊടുത്തിട്ടും ഇതുവരെയുംനടപടിയും ഉണ്ടായിട്ടില്ല .ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ പോലും അത് പ്രവർത്തനരഹിതമാണ് എന്നാണ് നാട്ടുകാർ പറയപ്പെടുന്നത് .ഇതിനൊരു പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്പരാതി അയക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. എംഎൽഎയുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലുമാണ് പൊതുജനങ്ങള്‍.

Exit mobile version