Site iconSite icon Janayugom Online

മല്ലപ്പള്ളി മാർക്കറ്റിലും സമീപ പ്രദേശങ്ങളിലും മാലിന്യം കുമിഞ്ഞ് കൂടുന്നു

മാർക്കറ്റിലും സമീപവും മാലിന്യം തള്ളുന്നതായി പരാതി. പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന ഹരിത ഇക്കോ കളക്ഷൻ സെന്ററിന് സമീപം മാലിന്യം കെട്ടികിടക്കുന്ന കാഴ്ചയാണ്. കളക്ഷൻ സെന്റർ നിറഞ്ഞതിനെ തുടർന്ന് മാലിന്യങ്ങൾ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടിയ നിലയിൽ സെന്ററിന് പുറത്തും നിറഞ്ഞിരിക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യം ഉള്ളതായും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം ഭക്ഷണാവിഷ്ടങ്ങളും മറ്റും ചാക്കിൽ കെട്ടി മാർക്കറ്റിലും റോഡിലും തള്ളിയ നിലയിലായിരുന്നു. ഇത് തെരുവ് നായകളും പക്ഷികളും റോഡിൽ നിരന്നതോടെ വഴി നടക്കാൻ പോഴും കയിയാത്ത സ്ഥിതിയായിരുന്നു. ദുർഗന്ധം വമിക്കുന്നതിനാൽ പ്രദേശവാസികൾ ദുരിതക്കിലായിരക്കുകയാണ്. ജനജീവിതം ദുസഹമായിട്ടും പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. 

മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടി സ്വികരിക്കുമെന്ന് പറയുന്ന അധികൃതർ ഇതൊന്നും കണ്ടില്ലാന്ന മട്ടിലാണ്. മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Exit mobile version