കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി നീട്ടി. കേരളമടക്കം വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. പദ്ധതി മാര്‍ച്ച് വരെ നീട്ടാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.
മാസം അഞ്ചുകിലോ വീതം ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി. 80 കോടി ഗുണഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതി വിവിധ ഘട്ടങ്ങളിലായി നവംബര്‍ 30 വരെ നീട്ടിയിരുന്നു. പദ്ധതി നീട്ടുന്നതുമായി ബന്ധപ്പെട്ട് ഒരു നിര്‍ദ്ദേശവും സര്‍ക്കാരിന്റെ മുന്നില്‍ ഇല്ലെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി അറിയിച്ചിരുന്നു. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ പദ്ധതി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവരുകയായിരുന്നു.
english summary;Garib Kalyan Annayojana extends till March
you may also like this video;