Site iconSite icon Janayugom Online

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം: പത്ത് പേര്‍ക്ക് പരിക്കേറ്റു, മൂന്ന് വീടുകള്‍ തകര്‍ന്നു

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട്ടമ്മ മരിച്ചു. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. കരിങ്കല്‍പ്പെട്ടി പാണ്ടുരംഗന്‍ കോവില്‍ സ്വദേശിനിയാണ് രാജലക്ഷ്മി (70) യാണ് മരിച്ചത്. സ്‌ഫോടനത്തില്‍ മൂന്നു വീടുകള്‍ തകര്‍ന്നു. രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയായിരുന്നു അപകടം. സ്‌ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സമീപത്തെ മറ്റു രണ്ടു വീടുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Gas cylin­der explodes while cook­ing, one dead: 10 injured, three hous­es destroyed

You may like this video also

Exit mobile version