ബംഗളൂരു ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം. മുബാറക് എന്ന പത്ത് വയസ്സുകാരനാണ് മരിച്ചത്. ഷബ്രിൻ ഭാനു, അമാനുള്ള ദമ്പതിമാരുടെ മകനാണ് മുബാറക്. സ്ഫോടനത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 8.10 ഓടെയാണ് സംഭവം. വിൽസൺ ഗാർഡൻ ഹൗസിന് സമീപം കസ്തൂരമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് സ്ഫോടനം നടന്നത്. വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

