Site iconSite icon Janayugom Online

വാതക ചോര്‍ച്ച: 40 പേര്‍ ആശുപത്രിയില്‍

BangaloreBangalore

മൈസുരു റയില്‍വേ ക്വാർട്ടേഴ്സില്‍ ക്ലോറിൻ സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്ന് കുട്ടികളടക്കം 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാദവഗിരിയിലെ റയിൽവേ ക്വാർട്ടേഴ്സില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സമീപത്തെ വാട്ടർ ഫിൽട്ടറിങ് യൂണിറ്റിൽ നിന്നാണ് ക്ലോറിൻ വാതകം ചോർന്നതെന്ന് സംശയിക്കുന്നു. വാതകം ശ്വസിച്ചത് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. എല്ലാവരുടെയും നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. സിലിണ്ടറിലെ ചോർച്ച കണ്ടെത്തി അടച്ചുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Gas leak from gas cylin­der: 40 hospitalised

You may like this video also

Exit mobile version