ക്വലാലംപൂരിൽ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് നൂറിലധികംപേർക്ക് പരിക്കേറ്റുവെന്ന് റിപ്പോർട്ട്. സെൻട്രൽ സെലങ്കൂറിലെ പുത്ര ഹൈറ്റ്സിന്റെ പ്രാന്ത പ്രദേശത്താണ് സംഭവം. മലേഷ്യൻ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള പെട്രോണാസിന്റെ വാതക പൈപ്പ് ലൈനാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 49 വീടുകൾ തകരുകയും 112 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നിരവധി പേർ പൊള്ളലേറ്റ് ചികിത്സയിലാണെന്നും സംസ്ഥാന ദുരന്ത നിവാരണ വിഭാഗം പ്രസ്താവനയിൽ പറഞ്ഞു.
മലേഷ്യയിൽ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചു; നൂറിലധികംപേർക്ക് പരിക്ക്

