Site iconSite icon Janayugom Online

കായംകുളത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങര മസ്ജിദിന് സമീപം പാചക വാതക ടാങ്കർ നിയന്ത്രണം തെറ്റി മറിഞ്ഞു. ഇന്ന് രാവിലെ അറ് മണിയോടെയായിരുന്നു അപകടം നടന്നത്. 18 ടൺ വാതകമാണ് ടാങ്കറിലുണ്ടായിരുന്നത്. മംഗലാപുരത്ത് നിന്നും കൊല്ലം പാരിപ്പള്ളി ഐ. ഒ. സി പ്ലാന്റിലേക്ക് പോവുകയായിരുന്നു ടാങ്കർ. 

ദേശീയപാതയിൽ നിന്നും വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ രാജശേഖരൻ പറഞ്ഞു. ക്യാബിനിൽ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേർപെട്ട നിലയിലാണ്. കായംകുളത്തു നിന്ന് അഗ്നിരക്ഷാ സേനായുടെ രണ്ട് യൂണിറ്റും സിവിൽ ഡിഫൻസും സ്ഥലത്ത് എത്തിയിരുന്നു. പാരിപ്പള്ളി ഐ. ഒ. സിയിൽ വിദഗ്ധർ എത്തി പരിശോധിച്ച ശേഷം വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റി.

Exit mobile version