Site icon Janayugom Online

പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന

പാചകവാതക വില വര്‍ദ്ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിന് കൊച്ചിയില്‍ ഇന്നത്തെ വില 906.50 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 1728 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില. 

കഴിഞ്ഞ മാസം ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപ വര്‍ധിച്ചിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ഈ വര്‍ഷം കൂട്ടിയത് 205.50 രൂപയാണ്. ഈ മാസം ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപ കൂടിയിരുന്നു.

Eng­lish Sum­ma­ry: price of cook­ing gas has gone up
You may like this video also

Exit mobile version