Site iconSite icon Janayugom Online

പട്ടിയിറച്ചി വില്പന നിരോധനം ഹൈക്കോടതി റദ്ദാക്കി

dogdog

പട്ടിയിറച്ചി വില്പനയും ഇറക്കുമതിയും നിരോധിച്ച നാഗാലാന്റ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഗുവാഹട്ടി ഹൈക്കോടതി. കോടതിയുടെ കൊഹിമ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്. പട്ടിയിറച്ചിയുടെ വ്യാവസായിക ഇറക്കുമതി, നായ്ക്കളുടെ വ്യാപാരം, നായ്ക്കളുടെ ചന്തകള്‍, റെസ്റ്റോറന്റുകളില്‍ പട്ടിയിറച്ചിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വില്പന എന്നിവ നിരോധിച്ചുകൊണ്ട് രണ്ടു വര്‍ഷം മുമ്പ് നാഗാലാന്റ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.

നിരോധന ഉത്തരവ് പുറപ്പെടുവിക്കാന്‍ നാഗാലാന്‍ഡ് ചീഫ് സെക്രട്ടറിയ്ക്ക് അധികാരം ഇല്ലെന്ന് ജസ്റ്റിസ് മാര്‍ലി വങ്കുന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നാഗാ ഗോത്രങ്ങൾക്ക് അവരുടെ ആചാര നിയമങ്ങളും സാമൂഹിക ആചാരങ്ങളും തുടരാനും നിലനിർത്താനും അവകാശം നല്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 371 (എ) അവഗണിക്കുന്നുവെന്നതിനാല്‍ നിരോധനം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നാഗാലാൻഡിൽ ഗോത്രവർഗക്കാർ നായമാംസം കഴിക്കുന്നത് അംഗീകരിക്കാതിരിക്കാനുള്ള കാരണങ്ങളൊന്നും കണ്ടെത്താൻ കഴിയില്ലെന്നും ഇത് നിരവധി പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

Eng­lish Sum­ma­ry: Gauhati High Court quash­es Naga­land government’s ban on dog meat
You may also like this video

Exit mobile version