Site iconSite icon Janayugom Online

ഗൗതം ഗംഭീറിന് വധഭീഷണി; പിന്നിൽ ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന് റിപ്പോർട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ‘ഐ കില്‍ യൂ’ എന്ന ഒറ്റവരി സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ ഗൗതം തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Exit mobile version