Site iconSite icon Janayugom Online

ഗയ

ബോധ്ഗയയിലെ ആൽമരം
ചോദിച്ചുക്കൊണ്ടേയിരുന്നു
ആശയാണ് ദുഃഖത്തിന്
കാരണമെന്ന് പറഞ്ഞതെന്തിനാണ്?
ബുദ്ധാ
സ്വയം വേണ്ടന്ന് വെച്ചതൊക്കെയും
മറ്റാർക്കും
പാടില്ലെന്ന് പറഞ്ഞപ്പോൾ
ദരിദ്രമായാത് ഒരു ജനത
മൺക്കട്ടയിൽ നിർമ്മിച്ച വീടുകൾ
ചെമ്മണ്ണ് പുതയുന്ന രാജവീഥികൾ
വിത്ത് സ്വീകരിക്കാത്ത നെൽപ്പാടങ്ങൾ
കൈത്തോടുകളിൽ മീൻപിടിക്കുന്ന
ദരിദ്രബാല്യം
വീട്ടുമുറ്റത്ത് കളിപ്പാട്ടങ്ങളില്ല
പഴകിയ മുളംക്കട്ടിലിൽ
കണ്ണുകൾ പ്രായമാകാതെ
നരച്ച അച്ഛനുമമ്മയും
മറ്റുള്ളവർ ബുദ്ധഭിക്ഷുക്കൾ
തരിശുപാടത്ത് കാമധേനു മേയുന്നില്ല
ഗ്രാമീണർ
മാറാപ്പെടുത്ത്
റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്നു
യാത്ര
ശൂന്യമായ ജീവിതത്തിൽ നിന്നുള്ള
യാത്ര
എങ്ങും
ഭംഗിയുള്ള സന്യാസി മഠങ്ങൾ
വളകിലുക്കം നിലച്ചു പാട്ടില്ല
പാടാൻ കിളികളില്ല
വിദൂരവഴികളിൽ
ഉച്ചയാഹാരം തേടുന്ന മനുഷ്യർ
കാ,റ്റ് കാറ്റിൽ
പാഞ്ഞു വരുന്നൊരശ്വത്തിന്റെ മുരൾച്ച
ഗയയിലേക്ക്
ഒരു സഞ്ചാരിയുടെ വരവറിയിക്കുന്നു

Exit mobile version