Site iconSite icon Janayugom Online

ഗാസ വെടിനിർത്തൽ കരാർ; 333 പലസ്തീൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ

ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി 333 പലസ്തീൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ. മൂന്ന് ഇസ്രായേലി തടവുകാരെ ഹമാസ് മോചിപ്പിച്ചു.ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ആറാമത്തെ ബന്ദി കൈമാറ്റമാണ് ഇന്ന് നടന്നത്. അമേരിക്കൻ-ഇസ്രായേൽ വംശജൻ സാഗുയി ഡെക്കൽ‑ചെൻ, റഷ്യൻ-ഇസ്രായേൽ വംശജൻ അലക്‌സാണ്ടർ ട്രൂഫനോവ്, യെയർ ഹോൺ എന്നീ ബന്ദികളെയാണ് ഹമാസ് ഇന്ന് രാവിലെ റെഡ് ക്രോസിന് കൈമാറിയത്. 

വിട്ടയച്ച അമേരിക്കൻ-ഇസ്രായേൽ വംശജൻ സാഗുയി ഡെക്കൽ‑ചെനിന്റെ മകൾക്ക് സമ്മാനമായി സ്വർണ നാണയം ഹമാസ് സമ്മാനിച്ചെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. ഹമാസ് ബന്ദിയാക്കി നാല് മാസത്തിന് ശേഷം ഡെക്കൽ‑ചെനിന് മകൾ ജനിച്ചത്. വെടിനിർത്തൽ കരാർ ഇസ്രാേയൽ ലംഘിച്ചതിനെ തുടർന്ന് ആറാംഘട്ട ബന്ദി കൈമാറ്റം നിർത്തിവെക്കുന്നതായി ഹമാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

വെടിനിർത്തൽ ധാരണ ലംഘിച്ച് ഇസ്രായേൽ ഗാസയിൽ ആക്രമണം നടത്തുന്നുവെന്നാണ് ഹമാസ് ചൂണ്ടിക്കാട്ടിയത്. ഇതിനോട് പ്രതികരിച്ച ഇസ്രായേൽ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ ഗാസയിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ, വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ എ​ല്ലാ ത​ട​സങ്ങ​ളും നീ​ക്കു​മെ​ന്ന് മ​ധ്യ​സ്ഥ​രാ​യ ഈ​ജി​പ്തും ഖ​ത്ത​റും ഉ​റ​പ്പു​ ന​ൽ​കി​യ​തോ​ടെ മുൻ ധാ​ര​ണ​പ്ര​കാ​രം ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാൻ ഹ​മാ​സ് തീരുമാനിച്ചത്.

Exit mobile version