Site iconSite icon Janayugom Online

ഗാസവെടിനിര്‍ത്തല്‍: ബദല്‍ നിര്‍ദ്ദേശവുമായി ഹമാസ്

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും, സമാധാനം പുനസ്ഥാപിക്കാനും ബദല്‍ നിര്‍ദ്ദേശവുമായി ഹമാസ്.ഖത്തര്‍ പ്രധാനമന്ത്രി മൊഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നു ഘട്ടമായി,135 ദിവസം നീളുന്ന വെടിനിര്‍ത്തലാണ് നിര്‍ദ്ദേശിച്ചത്. അക്കാലയളവില്‍ ബന്ദികളെയെല്ലാം മോചിപ്പിക്കും.

ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണം. യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയിലെത്തണം.തുടങ്ങിയ നിര്‍ദ്ദേശങ്ങളാണുള്ളത്. നിര്‍ദ്ദേശം പഠിച്ചുവരികയാണെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു.ഖത്തർ, ഈജിപ്ത്‌ സന്ദർശനത്തിനുശേഷം ഇസ്രയേലിലെത്തിയ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിഷയം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച ചെയ്തു. പുതിയ സമാധാന ചർച്ചകൾ ഈജിപ്തില്‍ വ്യാഴാഴ്ച ആരംഭിക്കുമെന്നും റിപ്പോർട്ട്‌.

ഗാസയിൽനിന്ന്‌ പിന്മാറാതെ ഇസ്രയേലുമായി ബന്ധം പുനഃസ്ഥാപിക്കില്ലെന്ന്‌ സൗദി അറേബ്യ പ്രഖ്യാപിച്ചു. ഭക്ഷണവും മരുന്നും ഉൾപ്പെടെ ഗാസയിലേക്ക്‌ കൊണ്ടുപോയ അവശ്യസാധനങ്ങങ്ങളുടെ 56 ശതമാനവും ഇസ്രയേൽ തടഞ്ഞതായി യുഎൻ അറിയിച്ചു. ഒക്ടോബർ ഏഴുമുതൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 27,708 പേർ കൊല്ലപ്പെട്ടു.

Eng­lish Summary:
Gaza Cease­fire: Hamas With Alter­na­tive Proposal

You may also like this video:

Exit mobile version