Site iconSite icon Janayugom Online

ഗാസ വംശഹത്യ; ഇസ്രായേലിന് പിന്തുണ നൽകുന്ന 15 കമ്പനികളുടെ പട്ടിക പുറത്തുവിട്ട് ആംനസ്റ്റി ഇൻ്റർനാഷണൽ

ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്ന 15 കമ്പനികളുടെ പേര് ആംനസ്റ്റി ഇൻ്റർനാഷണൽ പുറത്തുവിട്ടു. സാമ്പത്തിക നേട്ടങ്ങൾക്കും ലാഭത്തിനും വേണ്ടിയാണ് ഈ പ്രമുഖ കമ്പനികൾ ഗാസയിലെ ദുരിതങ്ങൾക്ക് പിന്തുണ നൽകുന്നതെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി. ഇസ്രായേലിൻ്റെ നിയമവിരുദ്ധമായ അധിനിവേശം, വംശഹത്യ, അന്താരാഷ്ട്ര നിയമപ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ അറിഞ്ഞുകൊണ്ടാണ് ഈ കമ്പനികൾ പിന്തുണ നൽകുന്നതെന്ന് ആംനസ്റ്റി ആരോപിക്കുന്നു. പതിറ്റാണ്ടുകളായി ഫലസ്തീനികളുടെ മൗലികാവകാശങ്ങൾ നിഷേധിക്കുകയും പട്ടിണിയും സിവിലിയന്മാരെ കൂട്ടക്കൊലയും സൃഷ്ടിക്കുകയും ചെയ്യുന്നതിന് കാരണമാകുന്നതിൻ്റെ ഒരു ചെറിയ സാമ്പിൾ മാത്രമാണ് ഈ 15 കമ്പനികളെന്നും സംഘടന വ്യക്തമാക്കി.

യുഎസ് കമ്പനികളായ ബോയിംഗ്, ലോക്ക്ഹീഡ് മാർട്ടിൻ, പാലന്തിർ ടെക്നോളജീസ്, ഇസ്രായേലി ആയുധ കമ്പനികളായ എൽബിറ്റ് സിസ്റ്റംസ്, റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് (ഐഎഐ), കൂടാതെ ചൈനീസ് കമ്പനിയായ ഹിക്വിഷൻ, സ്പാനിഷ് നിർമ്മാതാക്കളായ കൺസ്ട്രൂഷ്യോൺസ് വൈ ഓക്സിലിയർ ഡി ഫെറോകാരിൽസ് (സിഎഎഫ്), ദക്ഷിണ കൊറിയൻ കമ്പനിയായ എച്ച്ഡി ഹ്യുണ്ടായ്, യുഎസ് സോഫ്റ്റ്‌വെയർ കമ്പനിയായ കോർസൈറ്റ്, ഇസ്രായേലി സർക്കാർ ഉടമസ്ഥതയിലുള്ള ജല കമ്പനിയായ മെക്കോറോട്ട് മുതലായവയാണ് ആംനസ്റ്റി പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെടുന്ന പ്രധാന കമ്പനികൾ.

Exit mobile version