Site iconSite icon Janayugom Online

ഗാസ; ആശുപത്രികള്‍ തകര്‍ത്തു

gazagaza

ഗാസയിലെ ആശുപത്രികള്‍ക്കും അഭയകേന്ദ്രങ്ങള്‍ക്കും ജനവാസ മേഖലകള്‍ക്കും നേരെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം.
ഇസ്രയേല്‍ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നിരവധി ആളുകള്‍ ചികിത്സയില്‍ കഴിയുന്ന അല്‍ ഷിഫ ആശുപത്രിക്കുനേരെ വീണ്ടും വ്യോമാക്രമണം ഉണ്ടായി. 13 പേര്‍ കൊല്ലപ്പെട്ടു. താല്‍ അല്‍-ഹവായിലെ അല്‍-ഖുദ്സ് ആശുപത്രി, പേഷ്യന്റ്‌സ് ഫ്രണ്ട്‌സ് ആശുപത്രി, താല്‍ അല്‍ സതറിലെ അല്‍-അവ്ദ ആശുപത്രി എന്നിവയ്ക്കുനേരെയാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.

ഇന്ധനമില്ലാതെ പല ആശുപത്രികളുടെയും പ്രവര്‍ത്തനം നിലച്ചുകൊണ്ടിരിക്കുകയാണ്. പല ആശുപത്രികളിലും ആവശ്യത്തിനുള്ള മരുന്നുകളില്ലാത്ത അവസ്ഥയാണുള്ളത്. മുറിവുകളില്‍ മരുന്നായി നല്‍കുന്നത് പഞ്ചസാരയും വിനാഗിരിയുമാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഇതിനിടെയാണ് ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ച് ആശുപത്രികള്‍ക്കുനേരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.

ഗാസയിലെ അല്‍നസര്‍ ആശുപത്രിക്ക് നേരെ രണ്ടു തവണ ആക്രമണമുണ്ടായി. ഇതേ തുടര്‍ന്ന് ആശുപത്രി അടച്ചു. വെസ്റ്റ് ബാങ്കില്‍ റെഡ്ക്രസന്റ് ആംബുലന്‍സിന് നേരെയും ആക്രമണമുണ്ടായി. അതേസമയം ഹമാസിനെ പരാജയപ്പെടുത്തിയ ശേഷവും ഗാസയുടെ നിയന്ത്രണം ഐഡിഎഫിനായിരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. നേരത്തെ ലോകരാജ്യങ്ങളുടെ സംയുക്ത സേനയ്ക്ക് നിയന്ത്രണം കൈമാറുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry; Gaza; Hos­pi­tals were destroyed

You may also like this video

Exit mobile version