Site iconSite icon Janayugom Online

48 ഇസ്രയേല്‍ ബന്ദികള്‍ക്ക് വിടവാങ്ങല്‍ പ്രഖ്യാപിച്ച് ഹമാസ്

റാഫ: ഗാസയില്‍ തടവില്‍ കഴിയുന്ന 48 ഇസ്രയേല്‍ ബന്ദികള്‍ക്ക് വിടവാങ്ങല്‍ പ്രഖ്യാപിച്ച് ഹമാസ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ സിറ്റി ലക്ഷ്യമിട്ടുള്ള സൈനിക നീക്കവുമായി മുന്നോട്ടുപോകരുതെന്ന മുന്നറിയിപ്പോട് കൂടയാണ് ഹമാസ് ‘വിടവാങ്ങല്‍ ചിത്രം’ പുറത്തുവിട്ടത്. 1986ല്‍ കസ്റ്റഡിയിലാകുകയും പിന്നീട് ഇതുവരെ ഒരു വിവരവും ലഭ്യമല്ലാത്തതുമായ ഇസ്രയേല്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ ‘റോണ്‍ ആരാദ്’ എന്ന പേരാണ് ഓരോ ബന്ദിക്കും നല്‍കിയിരിക്കുന്നത്.
ഇസ്രയേല്‍ പ്രതിരോധ സേനയെ വിമര്‍ശിച്ചും നെതന്യാഹു വെടിനിര്‍ത്തല്‍ കരാര്‍ നിരസിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹമാസ് ബന്ദികളുടെ ചിത്രം പുറത്തുവിട്ടത്. നിലവില്‍ ഇസ്രയേലി ബന്ദികളെ ഗസയിലെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അറിയിച്ച അല്‍-ഖസാം ബ്രിഗേഡുകള്‍, ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ ബന്ദികളെ തിരികെ ലഭിക്കില്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കാലയളവില്‍ ഹമാസ് 30 ബന്ദികളെ മോചിപ്പിച്ചിരുന്നു. 20 ഇസ്രയേല്‍ പൗരന്മാരും അഞ്ച് സൈനികരും അഞ്ച് തായ് പൗരന്മാരുമാണ് ഇതില്‍ ഉള്‍പ്പെട്ടത്. കൂടാതെ തടവിലിരിക്കെ കൊല്ലപ്പെട്ട എട്ട് ഇസ്രയേലികളുടെ മൃതശരീരങ്ങളും ഹമാസ് കൈമാറിയിരുന്നു. പകരം തടവിലുള്ള 2000 പലസ്തീന്‍ ബന്ദികളെയാണ് ഇസ്രയേല്‍ മോചിപ്പിച്ചത്.

Exit mobile version