ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്‌ചറിംഗ് മർച്ചന്റ് അസോസിയേഷന്റെ(ജിഡിജെഎംഎംഎ) രണ്ടാം സംസ്ഥാന സമ്മേളനം സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് കെടിഡിസി ഗ്രാന്റ് ചൈത്രം ഹോട്ടലില്‍ വച്ചാണ് രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് മൻസൂർ അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ എം വിജയകുമാര്‍ ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബെയര്‍ ഗുൽസാർ അഹമ്മദ് സെയ്ത്, ജോബി തൃശൂർ എന്നിവര്‍ സംസാരിച്ചു.