Site iconSite icon Janayugom Online

ജിഡിപി വളര്‍ച്ച 6.9 ശതമാനം: യുഎന്‍

GDPGDP

നടപ്പുസാമ്പത്തിക വര്‍ഷം ജിഡിപി 6.9 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ(യുഎൻ). 2025 ൽ 6.6 ശതമാനമായിരിക്കും വളർച്ചയെന്നും യുഎന്നിന്റെ വേൾഡ് എക്കണോമിക് സിറ്റുവേഷൻ ആന്റ് പ്രോസ്‌പെക്ട്‌സ് പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു.
ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ് എന്നിവയുടെ കയറ്റുമതി ഇന്ത്യക്ക് വലിയ നേട്ടം കൊയ്യാനുള്ള വഴിയൊരുക്കും. ശക്തമായ പൊതുനിക്ഷേപവും വളർച്ചയ്ക്ക് കാരണമാകുമെന്നും റിപ്പോർട്ടിലുണ്ട്.
ആഗോളതലത്തിൽ, 2024ൽ സമ്പദ്‍വ്യവസ്ഥ 2.7ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. 2025ൽ, ആഗോള വളർച്ച 2.8 ശതമാനം ആയിരിക്കുമെന്നും യുഎന്‍ പ്രവചിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ജിഡിപി വളര്‍ച്ച 6.8 ശതമാനായി ശക്തിപ്രാപിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് മാര്‍ച്ചില്‍ പ്രവര്‍ത്തിച്ചിരുന്നു. രാജ്യത്തെ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം ആദ്യം ജിഡിപി 7.3% ൽ നിന്ന് 7.6% ലേക്ക് എത്തുമെന്നും പിന്നീടത് 7.6% ആയി ഉയരുമെന്നും അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: GDP growth 6.9 per­cent: UN

You may also like this video

Exit mobile version