Site icon Janayugom Online

ജിഡിപി വളര്‍ച്ച 6.1 ശതമാനം: ഐഎംഎഫ്

2024 സാമ്പത്തിക വര്‍ഷം ഇന്ത്യ 6.1 ശതമാനം വളര്‍ച്ചയായിരിക്കും നേടുകയെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ് ). ഏപ്രില്‍ മാസത്തെ 0.2 ശതമാനം വളര്‍ച്ചയുടെ തോത് അടിസ്ഥാനമാക്കിയാണ് അനുമാനം. 2023 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 7.2 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.
സാമ്പത്തിക രംഗത്തെ നാലം പാദത്തില്‍ മികച്ച ആഭ്യന്തര നിക്ഷേപം ഉണ്ടാകുമെന്ന വിലയിരുത്തലും ഐഎഎഫ് മുന്നോട്ടുവയ്ക്കുന്നു. അതേസമയം ഐഎംഎഫിന്റെ പുതുക്കിയ പ്രവചനം മറ്റ് ഏജന്‍സികളുടേതിനേക്കാള്‍ കുറവാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.5 ശതമാനമാകുമെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 6.4 ശതമാനം വളര്‍ച്ചയെന്ന അനുമാനമാണ് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് മുന്നോട്ടുവച്ചിരിക്കുന്നത്.

eng­lish sum­ma­ry; GDP growth at 6.1 per­cent: IMF

you  may also like this video;

Exit mobile version