രാജ്യത്തെ സാമ്പത്തിക വളർച്ച 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. 2024–25 സാമ്പത്തിക വര്‍ഷം ഏപ്രിൽ‑ജൂൺ പാദത്തില്‍ ജിഡിപി വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞു, പ്രധാനമായും കാർഷിക, സേവന മേഖലകളിലെ മോശം പ്രകടനമാണ് ഇതിനുകാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 2024 നാലാം പാദത്തിലെ 7.8 ശതമാനത്തിൽ നിന്നാണ് ഇടിവ് ഉണ്ടായിരിക്കുന്നത്. 2022–23 ഏപ്രിൽ‑ജൂൺ പാദത്തിൽ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) 8.2 ശതമാനമായിരുന്നു വളര്‍ച്ച രേഖപ്പെടുത്തിയത്. 2023 ജനുവരി-മാർച്ച് പാദത്തിൽ 6.2 ശതമാനമായിരുന്നു മുമ്പത്തെ ഏറ്റവും താഴ്ന്ന നിരക്ക്.
ജിഡിപി വളര്‍ച്ച 6.7 ശതമാനം: 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍
