Site iconSite icon Janayugom Online

ജിഡിപി വളര്‍ച്ച കുറയും

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി പ്രവചനം നിലവിലെ 6.2 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി നോമുറ വെട്ടിക്കുറച്ചു. ഇന്ത്യയ്‌ക്കെതിരായ 50 ശതമാനം യുഎസ് താരിഫ് പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം.
ഈ കുറവ് പ്രധാനമായും ഇന്ത്യന്‍ കയറ്റുമതിയില്‍, പ്രത്യേകിച്ച് തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, എംഎസ്എംഇകള്‍ തുടങ്ങിയ മേഖലകളില്‍ യുഎസ് താരിഫുകള്‍ ചെലുത്തുന്ന പ്രതികൂല ആഘാതം മൂലമാണ്.
യുഎസ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ ഇന്ത്യയുടെ കയറ്റുമതിയെ നേരിട്ട് ബാധിക്കും. 50% താരിഫ് വർധനവ് കാരണം തുണിത്തരങ്ങള്‍, രത്‌നങ്ങള്‍ തുടങ്ങിയ മേഖലകള്‍ കാര്യമായ മത്സരാധിഷ്ഠിത പ്രതികൂല സാഹചര്യം നേരിടുന്നു. ഇത് കയറ്റുമതി വരുമാനം കുറയുന്നതിനും, തൊഴില്‍ നഷ്ടത്തിനും, ഉപഭോഗ ആവശ്യകത കുറയുന്നതിനും കാരണമാകുമെന്നും നോമുറ പറയുന്നു.

Exit mobile version