ഗുജറാത്തില്‍ അകന്ന് കഴിയുന്ന ഭാര്യയെ ജലാറ്റിന്‍ സ്റ്റിക്ക് ഉപയാേഗിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ആരവല്ലിയിലാണ് സംഭവം. ആരവല്ലി സ്വദേശിയായ ലാല പാഗി, ഭാര്യ ശ്രദ്ധ എന്നിവരാണ് സ്ഫോടനത്തില്‍ മരിച്ചത്. ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്ന് ശ്രദ്ധ ലാല പാഗിയിൽ നിന്ന് അകന്നു കഴിയുകയായിരുന്നു.
പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇയാൾ ശ്രദ്ധയുടെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാൾ ശ്രദ്ധയെ കടന്നു പിടിക്കുകയും ശക്തമായി ആലിംഗനം ചെയ്തതോടെ സ്‍ഫോടക വസ്തു പൊട്ടിത്തെറിക്കുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ ഇരുവരും മരിച്ചതായി പൊലീസ് പറഞ്ഞു. മീൻപിടിക്കാനായി ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് പാഗി ശരീരത്തിൽ കെട്ടിവച്ചത്.
ഒന്നര മാസമായി ലാല പാഗിയിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു ശ്രദ്ധ. ഒരുമിച്ച് ജീവിക്കാൻ തയാറല്ലെന്ന് ശ്രദ്ധ നിലപാട് എടുത്തതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
English Summary: Gelatin stick tied to body and hugged wife: tragic end for couple
You may like this video also