നേപ്പാളില്‍ നടന്ന യുവജന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് പുതിയ ഇടക്കാല സർക്കാർ. ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കി ഞായറാഴ്ച അധികാരമേറ്റതിന് പിന്നാലെയാണ് ഈ നിർണായക തീരുമാനം. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കുമെന്നും ചീഫ് സെക്രട്ടറി ഏക്‌നാരായണൻ ആര്യാൽ സ്ഥിരീകരിച്ചു. കലാപത്തിൽ പരിക്കേറ്റ 134 പ്രകടനക്കാർക്കും 57 പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.
നേപ്പാളിലെ ജെൻ‑സി പ്രക്ഷോഭം; കലാപത്തിന്റെ ഇരകൾ ഇനി രക്തസാക്ഷികൾ, കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം

