Site iconSite icon Janayugom Online

പെറുവിലും ജെന്‍ സി പ്രതിഷേധം

നേപ്പാളിനു പിന്നാലെ പെറുവിലും ജെന്‍ സി പ്രതിഷേധം. പ്രധാനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ നഗരങ്ങളില്‍ പ്രതിഷേധം നടത്തിയ യുവാക്കള്‍ പൊലീസുമായി ഏറ്റുമുട്ടി. 2020 നവംബറിൽ പ്രസിഡന്റ് മാർട്ടിൻ വിസ്കാര സ്ഥാനഭ്രഷ്ടനായതിനു ശേഷം പെറുവിൽ പൊട്ടിപ്പുറപ്പെടുന്ന മൂന്നാമത്തെ വലിയ പ്രതിഷേധ പ്രസ്ഥാനമാണിത്. ” ജനറേഷൻ ഇസഡ് ” എന്ന യുവജന കൂട്ടായ്മയാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. സംഘടിത കുറ്റകൃത്യങ്ങൾ, പൊതു ഓഫീസുകളിലെ അഴിമതി, സമീപകാല പെൻഷൻ പരിഷ്കരണം എന്നിവയ്‌ക്കെതിരെയാണ് പ്രതിഷേധം നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

ഞായറാഴ്ച, കനത്ത പോലീസ് സാന്നിധ്യത്തിൽ സെൻട്രൽ ലിമയിൽ 500ലധികം പേർ ഒത്തുകൂടി. പ്രതിഷേധക്കാർ എക്സിക്യൂട്ടീവ്, കോൺഗ്രസ് കെട്ടിടങ്ങൾക്ക് സമീപത്തേക്ക് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. എക്സിറ്റോസ റേഡിയോയുടെ റിപ്പോര്‍ട്ടറും കാമാറാമാനും പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അധികൃതരും സ്വതന്ത്ര സംഘടനകളും പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും ഉൾപ്പെടെ കുറഞ്ഞത് 18 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട് .

Exit mobile version