Site iconSite icon Janayugom Online

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല : വി ശിവന്‍കുട്ടി

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഒരിടത്തും സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്നുള്ള സ്‌കൂളുകള്‍ പി ടി എയുമായി ആലോചിച്ചു സര്‍ക്കാരിനെ അറിയിച്ചാല്‍ പരിഗണിക്കും. നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പരക്കുന്നു. അതിന്റെ പേരില്‍ പ്രതിഷേധം ആലോചിക്കുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് വണ്‍ ആദ്യഘട്ട പ്രവേശനം നേടിയത് 2,13, 532 വിദ്യാര്‍ത്ഥികളാണ്. ഇതില്‍ സ്ഥിരം പ്രവേശനം നേടിയവര്‍ 1,19,475 ഉം താത്കാലിക പ്രവേശനം നേടിയവര്‍ 94,057 ഉം ആണ്.

ഈ മാസം 15ന് രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച് അതിന്റെ പ്രവേശനം ആ?ഗസ്റ്റ് 16, 17 തീയതികളില്‍ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഓഗസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. 22, 23,24 തീയതികളിലായി പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാക്കും. ഈ മാസം 25ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. മുഖ്യഘട്ട അവസാന അലോട്ട്‌മെന്റിന് ശേഷം അന്തിമ വിലയിരുത്തിലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry; Gen­der neu­tral uni­form will not be imposed: V Sivankutty

You may also like this video;

Exit mobile version