മ്യാന്‍മറില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സെെനിക ഭരണകൂടം. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 28ന് നടക്കുമെന്ന് സെെനിക സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ ഡിസംബർ, ജനുവരി മാസങ്ങളിൽ ഒന്നിലധികം ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടത്തുക. തുടർന്നുള്ള ഘട്ടങ്ങളുടെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. 55 പാര്‍ട്ടികള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. ഒമ്പത് പാർട്ടികൾ രാജ്യവ്യാപകമായി മത്സരിക്കാൻ പദ്ധതിയിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹ്ലെയ‍്‍ങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുക. 2021ല്‍ അട്ടിമറിയിലൂടെ ആങ് സാന്‍ സൂചി സര്‍ക്കാരിനെ പുറത്താക്കിയതിനു ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. 2020 നവംബറിലാണ് രാജ്യത്ത് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.
മ്യാന്‍മറില്‍ പൊതുതെരഞ്ഞെടുപ്പ് ഡിസംബര്‍ 28ന്

