കരസേനാ മേധാവി ജനറല്‍ എം എം നരവനെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയായി നിയമിച്ചു. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനമാണ് ചീഫ് ഓഫ് കമ്മിറ്റിയുടെ ചുമതല. സംയുക്ത സേനാ മേധാവിയായി നരവനെയെ നിയമിക്കുന്ന നടപടിയുടെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് വിവരം. ജനറല്‍ ബിബിന്‍ റാവത്ത് ആയിരുന്നു നേരത്തെ ചീഫ് ഓഫ് കമ്മിറ്റി. പിന്നീട് സംയുക്ത സൈനിക മേധാവി പദവിയിലേക്ക് അദ്ദേഹം വരുന്നത്. 2019 ഡിസംബര്‍ 31നാണ് നരവനെ കരസേനാ മേധാവിയായി ചുമതലയേറ്റെടുത്തത്. 2022വരെയാണ് കരസേനമേധാവിയായുള്ള കാലാവധി. ഈ പദവിയിലെത്തുന്നതിന് മുന്‍പ് കരസേനയുടെ 40ാം ഉപമേധാവി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. സൈനിക കാര്യങ്ങളില്‍ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവായും തെരഞ്ഞെടുക്കപ്പെടുന്ന സിഡിഎസ് പ്രവര്‍ത്തിക്കണം.
ENGLISH SUMMARY:General MM Naravane will be in charge of coordinating the Joint Forces
You may also like this video