Site iconSite icon Janayugom Online

വംശഹത്യയും അടിയന്തരാവസ്ഥയും പുറത്ത്

ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ നിന്നും ഗുജറാത്ത് വംശഹത്യയെയും അടിയന്തരാവസ്ഥയെയും കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തത് വിവാദമാകുന്നു. ഗുജറാത്ത് കലാപ സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി പറഞ്ഞ വാക്കുകൾ ഉൾപ്പെടെയാണ് നീക്കം ചെയ്തിരിക്കുന്നത്.

കുട്ടികളുടെ പഠനഭാരം ലഘൂകരിക്കാനാണ് നടപടിയെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. പൊളിറ്റിക്കൽ സയൻസ്‌ 12-ാം ക്ലാസ്‌ പാഠപുസ്‌തകത്തിൽ 187-ാം പേജ്‌ മുതൽ 189-ാം പേജ്‌ വരെയാണ്‌ ഗുജറാത്ത്‌ വംശഹത്യയെ സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നത്‌.

വംശഹത്യയുടെ ഭീകരത വ്യക്തമാക്കി 2002 മാർച്ച്‌ ഒന്നിന്‌ ഇന്ത്യൻ എക്സ്‌പ്രസ്‌ പത്രം പ്രസിദ്ധീകരിച്ച ഫോട്ടോയും ഉൾപ്പെടുത്തിയിരുന്നു. ഇതും നീക്കംചെയ്‌തിട്ടുണ്ട്. 1975ലെ അടിയന്തരാവസ്ഥയെക്കുറിച്ച് ആറ് മുതല്‍ 12 വരെ ക്ലാസുകളിലെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന പാഠഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്.

12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ നിന്നും അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉള്‍പ്പെട്ട അഞ്ച് പേജുകളും ഒഴിവാക്കി. ചില സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ചും പ്രതിഷേധങ്ങളെക്കുറിച്ചുമുള്ള ഭാഗങ്ങളും പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

വിവരാവകാശത്തിനായുള്ള പ്രസ്ഥാനം, നർമ്മദാ ബച്ചാവോ ആന്ദോളൻ, ഉത്തരാഖണ്ഡിലെ ചിപ്കോ പ്രസ്ഥാനം, മഹാരാഷ്ട്രയിലെ ദളിത് പാന്തേഴ്സ്, 1980കളിലെ ഭാരതീയ കിസാൻ യൂണിയന്റെ കർഷക പ്രസ്ഥാനം തുടങ്ങിയവയാണ് നീക്കം ചെയ്തിട്ടുള്ളത്.

Eng­lish sum­ma­ry; geno­cide and the emer­gency is in Out

You may also like this video;

Exit mobile version