Site iconSite icon Janayugom Online

ഗാസയിലെ വംശഹത്യ; ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചെന്ന് തുർക്കി

ഗാസയിലെ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും തുർക്കി വിച്ഛേദിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. സൗദി അറേബ്യ, അസർബൈജാൻ എന്നിവിടങ്ങളിലെ സന്ദർശനത്തിനു പിന്നാലെ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഉർദുഗാൻ ഇക്കര്യം വ്യക്തമാക്കിയത്. തന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ഓഫ് തുർക്കി ഭരണകൂടം ഇസ്രയേലുമായി ബന്ധം തുടരുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഉർദുഗാൻ പറഞ്ഞു. 

റിപ്പബ്ലിക് ഓഫ് തുർക്കി സർക്കാർ നിലവിൽ ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവി​ന്റെ ഉത്തരവാദിത്തം തെളിയിക്കാൻ തുർക്കി ആവുന്നതെല്ലാം ചെയ്യുമെന്നും ഉർദുഗാൻ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗസ്സയില്‍ അധിനിവേശവും വംശഹത്യയും ആരംഭിച്ചതുമുതല്‍ ഇസ്രയേലിനു നേരെ ശക്തമായ നിലപാട് സ്വീകരിചുവരുന്ന രാജ്യമാണ് തുര്‍ക്കി. കഴിഞ്ഞ വർഷം തങ്ങളുടെ അംബാസഡറെ ഔപചാരികമായി തിരിച്ചുവിളിച്ചിരുന്നെങ്കിലും ടെൽ അവീവിലെ തുർക്കി നയതന്ത്ര ദൗത്യം അവസാനിപ്പിച്ചിരുന്നില്ല. 

Exit mobile version