Site iconSite icon Janayugom Online

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്സ് വിഭാഗം

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . ഇതിന്റെ ഭാഗമായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ ഓരോ തസ്തിക വീതവും രണ്ട് സീനിയർ റസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. ആദ്യമായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നത്.

നിലവിൽ മെഡിക്കൽ കോളജിൽ ജറിയാട്രിക്സ് രോഗികളെ മെഡിസിൻ വിഭാഗമാണ് ചികിത്സിക്കുന്നത്. പ്രത്യേകമായി ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതോടെ വയോജനങ്ങൾക്ക് ഒരു കുടക്കീഴിൽ തന്നെ ചികിത്സ ലഭ്യമാകും. പ്രായമായ ആളുകളുടെ ആരോഗ്യത്തെയും സംരക്ഷണത്തെയും കുറിച്ചുള്ള ശാസ്ത്രമാണ് ജറിയാട്രിക്സ്.

മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ജറിയാട്രിക്സ് ചികിത്സ ലഭ്യമാകുന്നത്. നിലവിൽ തീവ്രപരിചരണം സാധ്യമായ രണ്ട് വാർഡുകൾ, ഒപി വിഭാഗം, ഫിസിയോതെറാപ്പി, ക്ലാസ് റൂം എന്നിവയുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്നാണ് ജറിയാട്രിക്സ് വിഭാഗത്തിന് അന്തിമ രൂപം നൽകിയത്.

Eng­lish Sum­ma­ry: Geri­atrics in Thiru­vanan­tha­pu­ram Med­ical College
You may also like this video

Exit mobile version