Site iconSite icon Janayugom Online

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ജര്‍മ്മനി ചാമ്പ്യന്മാര്‍

ജൂനിയര്‍ ഹോക്കി ലോകകപ്പിൽ ജര്‍മ്മനി ചാമ്പ്യന്മാര്‍. ഫൈനലില്‍ സ്പെയിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3–2ന് തോല്പിച്ചു. ജര്‍മ്മനിയുടെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. ജർമ്മനിക്ക് വേണ്ടി ജസ്റ്റിസ് വാർവെഗ്ഗും (27) സ്പെയിനിനായി നിക്കൊളാസ് മുസ്റ്ററോസുമാണ് (33) ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ ജർമ്മനി മൂന്നു ഗോൾ നേടിയപ്പോൾ സ്പാനിഷ് ടീമിന്റെ മൂന്നു ഷോട്ടുകള്‍ വലയിലെത്തിയില്ല. 

നേരത്തെ ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു. അര്‍ജന്റീനയെ 4–2ന് തോല്പിച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനം ഉറപ്പാക്കിയത്. രണ്ടു ഗോളുകള്‍ക്ക് പിന്നിലായശേഷം ഉജ്വലമായി തിരിച്ചടിച്ചാണ് ഇന്ത്യ കരുത്തരായ അര്‍ജന്റീനയ്ക്കെതിരേ ജയം പിടിച്ചെടുത്തത്. അങ്കിത് പാല്‍ (49), മന്‍മീത് സിങ് (52), ഷർദനന്ദ് തിവാരി (57) അന്‍മോള്‍ എക്ക (58), എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. നിക്കൊളാസ് റോഡ്രിഗസും (3), സാന്റേിയാഗൊ ഫെര്‍ണാണ്ടസും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. 2016ൽ ചാമ്പ്യന്മാരായശേഷം ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമാണിത്. ഹോക്കി ഇതിഹാസവും മലയാളിയുമായ പി ആർ ശ്രീജേഷാണ് കൗമാര ടീമിന്റെ പരിശീലകന്‍. 

Exit mobile version