Site icon Janayugom Online

ഉക്രെയ്നിന് സൈനിക സഹായം വാഗ്ദാനം ചെയ്ത് ജര്‍മ്മനി

ukraine

ഉക്രെയ്‌നിന് സഹായം വാഗ്ദാനം ചെയ്ത് ജര്‍മ്മനി. ബില്യണ്‍ സൈനികസഹായമാണ് യുദ്ധക്കെടുതി നേരിടുന്ന ഉക്രെയ്ന് നല്‍കുകയെന്ന് ജര്‍മ്മന്‍ ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. ഈ വർഷത്തെ സപ്ലിമെന്ററി ബജറ്റിൽ ഫണ്ടുകൾ അവതരിപ്പിക്കും. ഉക്രെയ്നിന് ഇത് സൈനിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് ജര്‍മ്മനി അറിയിച്ചു.

ഉക്രെയ്നിന് സൈനിക സഹായത്തിന്റെ രൂപത്തിൽ സഹായം നല്‍കുമെന്ന് ജര്‍മ്മനി അറിയിച്ചു. പോളണ്ട്, ബാൾട്ടിക് രാജ്യങ്ങൾ തുടങ്ങിയ യൂറോപ്യൻ യൂണിയൻ പങ്കാളികളിൽ നിന്നും ഉക്രെയ്നുള്ള ആയുധങ്ങളുടെ കാര്യത്തിൽ വ്യക്തമായ പിന്തുണയില്ലെന്ന വിമർശനത്തെ തുടർന്നാണ് ഈ നീക്കം.

Eng­lish Summary:Germany offers mil­i­tary aid to Ukraine

You may like this video also

Exit mobile version