Site icon Janayugom Online

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ല, ഡല്‍റ്റ വ്യാപനം അതിരൂക്ഷം;‘വാക്സിന്‍ എടുക്കൂ, ചികിത്സിക്കൂ, അല്ലെങ്കില്‍ മരിക്കൂ’: മുന്നറിയിപ്പ് പുറപ്പെടുവിച്ചു.…..

ജര്‍മ്മിനിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഡല്‍റ്റ വ്യാപനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തില്‍, വരുന്ന കുറച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ ജര്‍മ്മനിയിലെ മുഴുവന്‍ ജനങ്ങളും ഒന്നുകില്‍ വാക്സിന്‍ എടുക്കുകയോ അല്ലെങ്കില്‍ രോഗം വന്ന് ഭേദമാകുകയോ അതുമല്ലെങ്കില്‍ മരിക്കുകയോ ചെയ്യുമെന്ന് ജര്‍മ്മന്‍ ആരോഗ്യ മന്ത്രി ജെന്‍സ് ഫാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡല്‍റ്റ വ്യാപനം അങ്ങേയറ്റം ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അതിനാല്‍ എല്ലാവരും എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണമെന്ന് അറിയിക്കുകയാണെന്നും അദ്ദേഹം പറയുന്നു.അതേസമയം ജര്‍മ്മനിയില്‍ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്.ആശുപത്രികളിലെ ഐസിയുകള്‍ നിറഞ്ഞ് കവിയുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ജര്‍മ്മനിയില്‍ രോഗവ്യാപനത്തിന്റെ പ്രധാന കാരണം വാക്സിന്‍ വിമുഖതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.രാജ്യത്തെ ആകെ ജനസംഖ്യയുടെ അറുപത്തിയെട്ട് ശതമാനം മാത്രമാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ന് രാജ്യത്ത് 30,643 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
eng­lish summary;germany pro­claimed alert about Delta covid varient
you may also like this video;

Exit mobile version