Site iconSite icon Janayugom Online

ഇറാനുമായി ചര്‍ച്ചയ്ക്ക് യൂറോപ്പ് തയ്യാറാണെന്ന് ജര്‍മ്മനി

ആണവപദ്ധതിയെച്ചൊല്ലിയുള്ള പ്രതിസന്ധി പരിഹരിക്കാൻ ഇറാനുമായി സംസാരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ സന്നദ്ധമാണെന്ന്‌ ജർമൻ വിദേശമന്ത്രി ജോഹാൻ വദെഫുൽ പറഞ്ഞു. സത്യസന്ധമായ ഉദ്ദേശ്യത്തോടെയാണെങ്കിൽ ചർച്ചാമേശയിലേക്ക് എത്താൻ ഒരിക്കലും വൈകിയിട്ടില്ലെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായും ഫ്രഞ്ച്,

ബ്രിട്ടീഷ് വിദേശമന്ത്രിമാരുമായും ഫോൺ സംഭാഷണത്തിന് ശേഷം അദ്ദേഹം പറഞ്ഞു. 2015‑ൽ ഇറാന്റെ ആണവകരാറിന്റെ ഭാഗമായിരുന്ന രാജ്യങ്ങൾ ചർച്ച നടത്താൻ ഇപ്പോഴും തയ്യാറാണെന്ന് യൂറോപ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Exit mobile version