Site icon Janayugom Online

റഷ്യയിലെ പ്രേത റേഡിയോസ്റ്റേഷൻ?

radio

GHOSTകഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആരാണെന്ന് അറിയാതെ പ്രക്ഷേപണം നടന്നുകൊണ്ടിരിക്കുന്ന റേഡിയോ സ്റ്റേ­ഷനാണ് റഷ്യയിലെ സെന്റ്പീറ്റേഴ്സ്ബെർഗിൽ പ്രവർത്തിക്കുന്ന MDZHB എന്ന ഗോസ്റ്റ് (പ്രേത)റേഡിയോ സ്റ്റേഷൻ. 24മണിക്കൂറും എല്ലാ ദിവസവും പ്രവർത്തിക്കുന്നു. വിരസവും ഇഴഞ്ഞ ശബ്ദത്തിലുമാണ് ഇത് പ്രവർത്തിക്കുന്നത്. സ്ത്രീ പുരുഷശബ്ദങ്ങൾ കേൾക്കാം. ഭാഷ റഷ്യനാണ്.

ചില ദിവസങ്ങളിൽ കാർഷിക സംബന്ധമായ വാർത്തകളും കേൾക്കാം. ആരാണ് ഇത് ചെയ്യുന്നതെന്ന് ഇന്നും അജ്ഞാതമാണ്.

റഷ്യൻ സൈന്യമാണ് ഇതിന്റെ പിന്നിലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അവർ നിഷേധിക്കുന്നു. അമേരിക്ക‑റഷ്യ ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്താണ് ഗോസ്റ്റ് റേഡിയോ പ്രക്ഷേപണം തുടങ്ങിയത്. ആരാണ് ഇതിന്റെ പ്രക്ഷേപണം നടത്തുന്നതെന്ന കാര്യം ഇന്നും ദുരൂഹമായി തുടരുന്നതിലാണ് അത്ഭുതം.

4625 KHW ഫ്രീക്വൻസിയിൽ ട്യുൺ ചെയ്താൽ ഈ റേഡിയോ ലോകത്തെവിടെയും കേൾക്കാം. ഇതിന്റെ സിഗ്നൽ പിടിച്ചെടുത്തു അതിന്റെ ഉറവിടം കണ്ടെത്താൻ ബ്രിട്ടൻ അടക്കം പല രാജ്യങ്ങളും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്ന ഈ അവസരത്തിൽ ഗോസ്റ്റ് റേഡിയോ സ്റ്റേഷൻ ലോകത്തെമ്പാടും കൗതുകമുണർത്തുന്നു!

Eng­lish Sum­ma­ry: Ghost radio sta­tion in Russia?

You may like this video also

Exit mobile version