Site iconSite icon Janayugom Online

രാഹുല്‍ഗാന്ധി ജോ‍ഡോയാത്രക്ക് മുമ്പ് കോണ്‍ഗ്രസില്‍ ഐക്യം ഉണ്ടാക്കുവാന്‍ ശ്രമക്കണമായിരുന്നതായി ഗുലാംനബിആസാദ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത്ജോഡോ യാത്രക്ക് മുമ്പ് ജോഡോശ്രമം സ്വന്തംപാര്‍ട്ടിയില്‍ നടപ്പാക്കാനുള്ള ശ്രമം ഉണ്ടാകേണ്ടതായിരുന്നതായി മുന്‍കോണ്‍ഗ്രസ് നേതാവുകൂടിയായ ഗുലാംനബി ആസാദ് അഭിപ്രായപ്പെട്ടു.

നമ്മുടെവീട് ക്രമത്തിലല്ലെങ്കില്‍,നമ്മളൊടൊപ്പമില്ലാത്ത ആളുകളെ എങ്ങനെ ഏകോപിപ്പിക്കാന്‍ കഴിയുമെന്നും ഗുലാംനബി ചോദിച്ചു. ഭാരത്ജോഡോയാത്ര കോണ്‍ഗ്രസിന്‍റെ പുനരുജ്ജീവനമാണ് കാണുന്നത്. രാഹുല്‍ഗാന്ധി സന്ദര്‍ശിച്ച സംസ്ഥാനങ്ങളെല്ലാം തന്നെ തെരഞ്ഞെടുപ്പിലേക്ക് പോവുകയാാണ്. 

തെര‍ഞ്ഞെടുപ്പിനുശേഷം ഫലം വന്നതിനുശേഷം മാത്രമേ ജോഡോയാത്രയുടെ പ്രയോജനം ഉണ്ടായോയെന്നു പറയുവാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും ഗ്രൂപ്പുപോരിലാണ്. രാജസ്ഥാനിലേയും,കേരളത്തിലേയും സംഭവ വികാസങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രികൂടിയായ ഗുലാംനബി പറഞ്ഞു. പാര്‍ട്ടി അധികാരത്തില്‍ ഇല്ലെങ്കിലും ചേരിപ്പോരും, ഗ്രൂപ്പുവഴക്കും സജീവമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ഗുലാംനബി ആസാദ് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി രൂപീകരിച്ചിരുന്നു. തന്‍റെ പാര്‍ട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും, അഭിപ്രായപ്പെട്ടു

Eng­lish Summary:
Ghu­lam Nabi Azad said that Rahul Gand­hi should have tried to cre­ate uni­ty in Con­gress before Jodoyatra

You may also like this video: 

Exit mobile version