രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോന്യായ് യാത്രയാണ് ഇന്ത്യാസഖ്യത്തിലെ ഐക്യം തകരാന്‍ പ്രധാനകാരണമെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) ചെയർമാൻ ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസ് സഖ്യകക്ഷികളെ അവഗണിക്കുന്നുവെന്ന് ആരോപിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിലേർപ്പെടാൻ കോൺഗ്രസ് പാർട്ടിക്ക് അവശേഷിക്കുന്ന ഒരേയൊരു ബദൽ ഇതായിരുന്നു. എന്നാൽ അവരുടെ തെറ്റായ നയങ്ങൾ കാരണം ഐക്യം തകര്‍ന്നിരിക്കുകായാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഗുലാം നബി ആസാദ് ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു വിശാല സഖ്യത്തിനുള്ള അവസരമാണ് കോണ്‍ഗ്രസ് കാരണം നഷ്ടമായത്. അല്ലെങ്കില്‍ രാജ്യത്തുടനീളം ഒരുമിച്ച് സഞ്ചരിക്കാൻ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ഉണ്ടാകേണ്ടിയിരുന്നു. അത് ഒരു വലിയ സന്ദേശമാണ് നല്‍കുന്നതെന്നും ആസാദ് അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് ഒറ്റയ്ക്ക് യാത്ര ചെയ്താൽ രാഷട്രീയത്തില്‍ ഒന്നും സംഭവിക്കില്ല. സഖ്യത്തിന് മുന്നോടിയായി ഐക്യം രൂപപ്പെടുത്തുന്നതിൽ നേതാക്കള്‍ പരാജയപ്പെട്ടു. 2022 ഓഗസ്റ്റ് 26‑ന് കോൺഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിക്കുകയും ഒരു മാസത്തിന് ശേഷം ജമ്മുവിൽ ഡിപിഎപി എന്ന രാഷട്രീയ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്ത ആസാദ്, എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന 45 വർഷത്തിനിടയിൽ സഖ്യമുണ്ടാക്കാനുള്ള തന്റെ വിജയകരമായ തന്ത്രം അനുസ്മരിച്ചു.
കോൺഗ്രസ് 26 പാർട്ടികളുടെ പിന്തുണ തേടിയെങ്കിലും ഭാരത് ജോഡോ ന്യായ് യാത്ര മാത്രമാണ് നടത്തിയത്. ഒറ്റയാൾ യാത്ര തുടങ്ങിയ അന്ന് തന്നെ ഐക്യം തകർന്നു. 26 പാർട്ടികളുടെ യാത്രയായിരിക്കണമായിരുന്നു അത്. കോണ്‍ഗ്രസിന്റെ സമീപനത്തെ ആസാദ് വിമർശിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ ഒറ്റയ്ക്ക് പോയി അവിടുത്ത് പ്രാദേശിക പാര്‍ട്ടികളെചോദ്യം ചെയ്യുകയും ചെയ്തു. ബിഹാറിൽ ഒഴികെ കോൺഗ്രസിന് ഒന്നും ചെയ്യാനാകില്ല.
തമിഴ്‌നാട്,ആന്ധ്രാപ്രദേശ്,ഉത്തർപ്രദേശ്, ബംഗാൾ, നോർത്ത് ഈസ്റ്റ്, ഒഡീഷ എന്നിവിടങ്ങളിൽ കോണ്‍ഗ്രസ് ഒന്നുമല്ലെന്നും ആസാദ് പറഞ്ഞു.ഇന്ത്യാ സഖ്യം രൂപീകരിച്ചപ്പോൾ, അതിൻ്റെ വിധി കാണാൻ കാത്തിരിക്കാൻ ഞാൻ ആളുകളോട് പറഞ്ഞു. നിങ്ങൾ ഇത് ഇപ്പോൾ കണ്ടു,അദ്ദേഹം കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഭരിക്കുന്ന പശ്ചിമ ബംഗാളിൽ കോൺഗ്രസ് നേതാക്കൾ തെരുവിലിറങ്ങുന്നതിനേയും ഫലപ്രാപ്തിയെയും ആസാദ് ചോദ്യം ചെയ്തു.
കോണ്‍ഗ്രസ് എന്ത് നേടും? ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും ആസാദ് ആഞ്ഞടിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ബീഹാർ മുഖ്യമന്ത്രി അംഗീകാരമില്ലാത്ത പാർട്ടിയെപ്പോലെയാണ് പെരുമാറുന്നതെന്നും ആരോപിച്ചു
English Summary:
Ghulam Nabi Azad says that the Congress stand is the main reason for the collapse of India alliance
You may also like this video: