കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള കഴിവില്ലെന്നും, ആരെയും തോല്‍പ്പിക്കാനോ, ജയിപ്പിക്കാനോ ആകില്ലെന്നു മുന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് അഭിപ്രായപ്പെട്ടു. സംസ്ഥാന നേതാക്കളുടെ കഴിവ് കൊണ്ടാണ് കോണ്‍ഗ്രസ് പലപ്പോഴും രക്ഷപെട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു .പ്രതിപക്ഷ ഐക്യം സാധ്യമാകില്ല എന്നതാണ് എന്റെ കാഴ്ച്ചപ്പാട്.
കഴിഞ്ഞ 40 വര്‍ഷത്തോളം രാജ്യത്തെ എല്ലാവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി പ്രവര്‍ത്തിച്ച ഒരു വ്യക്തി എന്ന നിലയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സ്വന്തം നാട്ടില്‍ അധികാരം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.സ്വന്തം അതിര്‍ത്തിക്കപ്പുറത്തേക്ക് പോയാല്‍ പരാജയപ്പെട്ടു പോകുമെന്ന പേടി അവര്‍ക്കുണ്ട്. അല്ലെങ്കില്‍ അവര്‍ക്ക് പകരം മറ്റൊരാള്‍ അവിടെ കയറി വരുമെന്നും അവര്‍ക്ക് ഭയമുണ്ട്. ഇതാണ് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്,’ ആസാദ് പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെ ഗുലാം നബി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഭരണം നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും രാജ്യ താല്‍പര്യം സംരക്ഷിക്കുന്ന നേതാക്കളെ ഇന്ന് കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ തന്റെ ആത്മകഥയില്‍ കോണ്‍ഗ്രസിനും നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഗുലാം നബി ആസാദ് ഉന്നയിച്ചത്. കോണ്‍ഗ്രസ് മറ്റാരുടെയോ റിമോര്‍ട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അടുത്ത കാലത്തൊന്നും അധികാരത്തിലെത്താന്‍ അവര്‍ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
English Summary:
Ghulamnabi said that Congress is not capable of winning the elections and the party is working under remote control of someone
You may also like this video: