Site iconSite icon Janayugom Online

റെക്കോഡ് വിലയിലേക്ക് ഇഞ്ചി

gingerginger

കനത്ത നഷ്ടത്തെ തുടർന്നു കൃഷി ഉപേക്ഷിച്ചു ഇഞ്ചിക്കർഷകർ മറ്റു മേഖലകൾ തേടാൻ തയ്യാറെടുക്കുമ്പോള്‍ റെക്കോഡ് വിലയിലേക്ക് ഇഞ്ചി കുതിച്ചു കയറുന്നു.
ഒരു കിലോഗ്രാം ഇഞ്ചിക്ക് 250 രൂപ വരെയായി വില. കഴിഞ്ഞ വർഷം ഏപ്രിലിൽ 54 കിലോഗ്രാമിന്റെ ചാക്കിന് കർണാടകയിൽ 600 മുതൽ 700 രൂപ വരെയായിരുന്നു വില. ഇതാണ് പതിനായിരവും കടന്നു 15,000 രൂപയിലേക്കു അതിവേഗം കുതിക്കുന്നത്.
വില കൂടിയതോടെ അടുക്കളയിലും ഇഞ്ചിക്ക് നിയന്ത്രണമായി. ജിഞ്ചർ ഗാർലിക് പേസ്റ്റ് തുടങ്ങിയ മിശ്രിതങ്ങൾക്ക് പ്രിയമേറി. ഇഞ്ചിക്കു വില കൂടും മുൻപേ തന്നെ വിപണിയിൽ എത്തിയ പല പ്രമുഖ ബ്രാൻഡുകളുടെ ജിഞ്ചർ ഗാർലിക് പേസ്റ്റ് കുറഞ്ഞ വിലയിൽ കിട്ടാനുണ്ട്. 25 രൂപ നൽകിയാൽ 100 ഗ്രാം പേസ്റ്റ് കിട്ടും. 

നിലവിൽ കർണാടകയിലും വയനാട്ടിലും ഇടുക്കിയിലും ഇഞ്ചിക്കർഷകരുടെ കൈവശം ഇഞ്ചിയുടെ കരുതൽ ശേഖരം വലുതായില്ല. ദിവസവും വില ഉയരുന്നതിനാൽ വളരെ ശ്രദ്ധിച്ചാണ് ഇഞ്ചിയുടെ വിളവെടുപ്പും. പുതിയ ഇഞ്ചി വിളവെടുത്ത് വിപണിയിൽ എത്തിക്കാൻ സമയമെടുക്കും. അതുവരെ വില വർധിക്കാനാണ് സാധ്യത. ഇത് ഇഞ്ചി ക്ഷാമത്തിനും കാരണമാകാം. 

Eng­lish Sum­ma­ry: Gin­ger to record prices

You may also like this video

Exit mobile version