തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളിൽ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിന്റെ ചിത്രം പുറത്തുവിട്ട് വഞ്ചിയൂർ പൊലീസ്. മാളിൽ നിന്ന് മുങ്ങിയ പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ മാസം പതിനേഴിന് രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളിലെത്തിയ പെൺകുട്ടിയെ യുവാവ് കടന്ന് പിടിച്ചത്. തുടർന്ന് മാളിലുണ്ടായിരുന്നവർ പ്രതിയെ പിടികൂടിയെങ്കിലും ഇയാൾ അവിടെ നിന്ന് രക്ഷപെട്ടിരുന്നു.
മാൾ അധികൃതരുടെ അശ്രദ്ധ കാരണമാണ് പ്രതി രക്ഷപെട്ടതെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു.അതേസമയം പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി നേരത്തെ ഡിസിപിക്ക് പരാതി നൽകിയിരുന്നു. പിന്നാലെയാണ് പ്രതിയുടെ സിസിടിവി ചിത്രം പൊലീസ് പുറത്തുവിട്ടത്. ഇയാൾക്കെതിരെ പൊക്‌സോ ഇപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.
English Summary;Girl assaulted in shopping mall in Thiruvananthapuram; The police released the picture of the young man
You may also like this video